Anurag Thakur gets a rare wicket: Javed Miandad

ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരെ തുറന്ന യുദ്ധത്തിനു പാക്കിസ്ഥാന്‍ തയാറാണെന്ന പ്രസ്താവന നടത്തിയ മുന്‍ പാക്ക് ടീം നായകന്‍ മിയന്‍ദാദിനു മറുപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍ രംഗത്ത്.

ക്രിക്കറ്റിലും യുദ്ധത്തിലും ഇന്ത്യയ്‌ക്കെതിരെയുള്ള മോശം റെക്കോര്‍ഡിന്റെ നിരാശയിലാണു മിയന്‍ദാദ് എന്ന് ഠാക്കൂര്‍ കളിയാക്കി. ”1965, 1971, കാര്‍ഗില്‍ യുദ്ധങ്ങളില്‍ ഇന്ത്യയില്‍നിന്നേറ്റ തോല്‍വിയുടെ നിരാശയില്‍നിന്നു പാക്കിസ്ഥാന്‍ ഇനിയും മുക്തമായിട്ടില്ല. ലോകകപ്പ് ചരിത്രത്തില്‍ ഒരിക്കല്‍പോലും ഇന്ത്യയെ തോല്‍പിക്കാന്‍ കഴിയാത്തതിന്റെ വേദന മിയന്‍ദാദിനുമുണ്ട്. ക്രിക്കറ്റിലായാലും യുദ്ധത്തിലായാലും പാക്കിസ്ഥാനെ ഇനിയും തകര്‍ത്തെറിയാന്‍ ഇന്ത്യയ്ക്കു കഴിയുമെന്നും ഠാക്കൂര്‍ പറഞ്ഞു.

”സ്വന്തം നാട്ടുകാരെക്കുറിച്ച് ഇത്രയേറെ ബഹുമാനം മിയന്‍ദാദിനുണ്ടെങ്കില്‍ ദാവൂദിനോട് ഇന്ത്യയിലേക്കു തിരിച്ചുവരാന്‍ മിയന്‍ദാദ് ഉപദേശിക്കണം. എന്തുകൊണ്ടാണ് അതു ചെയ്യാത്തതെന്നും അദ്ദേഹം ചോദിച്ചു.

പാക്കിസ്ഥാനെ എത്രയോ തവണ തോല്‍പിച്ചിട്ടുണ്ട്. ഇനിയും തോല്‍പിക്കും.” ഇപ്പോഴത്തെ സാഹചര്യത്തില്‍ പാക്കിസ്ഥാനുമായി ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കുന്ന പ്രശ്‌നമില്ലെന്നും ഠാക്കൂര്‍ പറഞ്ഞു

Top