21ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ ഗാങ്സ് ഓഫ് വസ്സേയ്പൂര്‍. 100 ചിത്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഗാര്‍ഡിയന്‍സിന്റെ പട്ടികയിലാണ് ചിത്രം ഇടം നേടിയത്. ക്രിസ്റ്റര്‍ നോളന്റെ ഡാര്‍ക് നൈറ്റിനെപ്പോലും പിന്നിലാക്കി 59-ാം സ്ഥാനമാണ് ചിത്രം നേടിയത്. പട്ടികയില്‍ ഇടം നേടുന്ന ഇന്ത്യയില്‍ നിന്നുള്ള ഏക ചിത്രമാണ് ഇത്.
പട്ടികയില്‍ ഇടം നേടിയതില്‍ അഭിമാനമുണ്ടെന്നും എന്നാല്‍ തന്റെ ലിസ്റ്റ് ഇങ്ങനെയല്ല എന്നുമാണ് അനുരാഗ് കശ്യപ് പറയുന്നത്. പിന്നിലായ പല സിനിമകളും തന്റെ ചിത്രത്തേക്കാള്‍ മികച്ച സ്ഥാനം ലഭിക്കേണ്ടവയാണ് എന്നാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പറയുന്നത്. ഡാര്‍ക് നൈറ്റ് അതിലും മികച്ച സ്ഥാനം നല്‍കേണ്ടതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2007 ല്‍ പുറത്തിറങ്ങിയ പോള്‍ തോമസ് ആന്‍ഡേഴ്സണിന്റെ ദെയര്‍ വില്‍ ബി ബ്ലഡ് എന്ന ചിത്രമാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഈ തീരുമാനം താന്‍ അംഗീകരിക്കുന്നെന്നും തന്റെ 21ാം നൂറ്റാണ്ടില്‍ ഇറങ്ങിയ ഏറ്റവും പ്രിയപ്പെട്ട ചിത്രമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.