മുംബൈ : തനിക്കെതിരായി വരുന്ന ട്രോളുകളെ കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് ബോളിവുഡ് താരം അനുഷ്‌ക ശര്‍മ. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ നായകന്റെ ഭാര്യ കൂടിയായ ബോളിവുഡ് സുന്ദരി അനുഷ്‌കയും മുന്‍നിരയില്‍ നില്‍ക്കുന്ന ചിത്രം ബിസിസിഐ ട്വീറ്റ് ചെയ്തതിനെ തുടര്‍ന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിനെതിരെ ധാരാളം ട്രോളുകളും സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു താരം.
ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സന്ദര്‍ശനത്തെ കുറിച്ച് തനിക്ക് കൂടുതല്‍ ഒന്നും പറയാനില്ലെന്ന് താരം വ്യക്തമാക്കി. അനുഷ്‌കയുടെ പുതിയ ചിത്രം സൂയി ദാഗയുടെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ പങ്കെടുക്കവെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അനുഷ്‌ക.
ഓഗസ്റ്റ് 7 നാണ് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കൊപ്പം അനുഷ്‌കയും മുന്‍നിരയില്‍ നില്‍ക്കുന്ന ചിത്രം ബിസിസിഐ ട്വീറ്റ് ചെയ്തത്. ബി സി സി ഐ ട്വീറ്റ് ചെയ്ത ചിത്രത്തിന് താഴെ രൂക്ഷ വിമര്‍ശനവുമായി ചിലര്‍ രംഗത്തെത്തുകയായിരുന്നു. ഇതൊരു ടീം ഇവന്റാണെന്നും അല്ലാതെ ഫാമിലി ഫോട്ടോ അല്ലെന്നും ആരാധകര്‍ വിമര്‍ശിച്ചു. ഇങ്ങനെപോയാല്‍ അന്തിമ ഇലവനില്‍ അനുഷ്‌ക കളിക്കുമെന്നുവരെ ആരാധകര്‍ പറഞ്ഞുവെച്ചിട്ടുണ്ട്.
മറ്റ് താരങ്ങളുടെ ഭാര്യമാരാരും പങ്കെടുക്കാത്ത ഔദ്യോഗിക ചടങ്ങില്‍ അനുഷ്‌കക്ക് മാത്രം എന്താണ് പ്രത്യേകതയെന്നും ചിലര്‍ ചോദിക്കുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ ഏറ്റവും പിന്‍നിരയിലും അനുഷ്‌ക മുന്‍നിരയിലുമായിരുന്നു നിന്നിരുന്നത്. ഇതാണ് പ്രതിഷേധം കൂടുതല്‍ ശക്തമാകാന്‍ കാരണമായത്.
ടെസ്റ്റ് പരമ്പരക്കിടെ ഭാര്യമാരെ കൊണ്ടുവരരുതെന്ന് ബി സി സി ഐ നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും കൊഹ്‌ലിയെയും അനുഷ്‌കയെയും എപ്പോഴും ഒരുമിച്ചാണ് കാണാറുള്ളത്.