കുറച്ച് ദിവസമായി ബോളിവുഡില്‍ നിറഞ്ഞ് നില്‍ക്കുന്ന പേരാണ് സിനിമാ താരം അനുഷ്‌ക ശര്‍മ്മയുടേയും ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനുമായ വിരാട് കൊഹ്‌ലിയുടേയും.
ഓടുന്ന കാറില്‍ നിന്ന് വഴിയിലേക്ക് മാലിന്യമെറിഞ്ഞയാളെ പരസ്യമായി അനുഷ്‌ക ശാസിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. താരത്തെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തെത്തിയെങ്കിലും ശാസന കിട്ടിയ ചെറുപ്പക്കാരന്‍ അര്‍ഹാന്‍ സിങും അമ്മയും വീഡിയോയ്ക്ക് മറുപടിയുമായി വന്നതോടെ സംഭവം വിവാദമാവുകയായിരുന്നു.
എന്നാല്‍ പുതിയതായി എത്തുന്ന വാര്‍ത്തകള്‍ സണ്ണി എന്ന അര്‍ഹാന്‍ സിങ്ങിനെക്കുറിച്ചുള്ളതാണ്. അനുഷ്‌ക്കയ്ക്കു മുന്നേ തന്നെ സിനിമയില്‍ വന്നയാളാണ് അര്‍ഹാന്‍. സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാനൊപ്പവും മാധുരി ദീക്ഷിത്, ഷാഹിദ് കപൂര്‍ തുടങ്ങിയ പ്രമുഖരോടൊപ്പവും അര്‍ഹാന്‍ ബിഗ് സ്‌ക്രീനില്‍ എത്തിയിട്ടുണ്ട്.
1996ല്‍ പുറത്തിറങ്ങിയ, ഷാരൂഖ് ഖാന്‍ നായകനായ ചിത്രത്തില്‍ ഷാരൂഖിന്റെ അനന്തരവനായി അര്‍ഹാന്‍ വേഷമിട്ടിരുന്നു. 1995ല്‍ പുറത്തിറങ്ങിയ ‘രാജാ’ എന്ന ചിത്രത്തില്‍ സഞ്ജയ് കപൂറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചതും അര്‍ഹാനായിരുന്നു. ഷാഹിദ് കപൂറിന്റെ സുഹൃത്തായി 2010ല്‍ ‘പാഠശാല’യിലും അര്‍ഹാന്‍ അഭിനയിച്ചിരുന്നു.