അനുഷ്ക ശർമ്മ നായികയാകുന്ന പാരിയിലെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. കൈയും, കാലും ബന്ധിച്ച നിലയിൽ കാർട്ടുൺ കാണുന്ന അനുഷ്കയുടെ കാലുകളിൽ നഖങ്ങൾ വളരുന്നതും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പാരി ഒരു ഹൊറർ ചിത്രമാണ്. വിദ്യാ ബാലന് നായികയായ കഹാനിയിലൂടെ ശ്രദ്ധിക്കപ്പെട്ട ബംഗാളി നടന് പരംബ്രത ചാറ്റര്‍ജിയാണ് ചിത്രത്തിലെ നായകന്.
മാർച്ച് 2ന് ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. അനുഷ്കയുടെ തന്നെ നിര്‍മ്മാണക്കമ്പനിയായ ക്ലീന്‍ സ്ളേറ്റ് ഫിലിംസാണ് പാരി ഒരുക്കിയിരിക്കുന്നത്. ക്ലീന്‍ സ്ളേറ്റ് ഫിലിംസിന്റെ മൂന്നാമത്തെ ചിത്രമാണ് പാരി.