അഞ്ച് സുന്ദരികളിലെ ആമിക്ക് ശേഷം ഫഹദ് ഫാസില്‍ ,അന്‍വര്‍ റഷീദ് അമല്‍ നീരദ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രം ഫഹദിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം ടേക്ക് ഓഫിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഫഹദ്. ഫഹദിന്റെ ഇറാഖിലെ ഇന്ത്യന്‍ അംബാസിഡര്‍ മനോജ് എന്ന കഥാപാത്രം കയ്യടി നേടി മുന്നേറുകയാണ്.
ഫഹദ് തന്നെ നായകനായി എത്തിയ ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമ കൂടിയാകും ഇത്.
2013ല്‍ പുറത്തിറങ്ങിയ 5 സുന്ദരികള്‍ക്ക് വേണ്ടിയായിരുന്നു നേരത്തെ മൂന്നു പേരും കൈ കോര്‍ത്തത്. ചിത്രത്തിലെ ആമി എന്ന ഹ്രസ്വ ചിത്രത്തില്‍ ഫഹദായിരുന്നു നായകന്‍. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് അമല്‍ നീരദ് ആയിരുന്നു. ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ദിലീഷ് പോത്തന്റെ ‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും, റാഫിയുടെ റോള്‍ മോഡല്‍സുമാണ് ഫഹദിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. മോഹന്‍രാജ സംവിധാനം ചെയ്യുന്ന വേലൈക്കാരനിലൂടെ തമിഴിലും ഫഹദ് ഈ വര്‍ഷം അരങ്ങേറ്റം നടത്തും.