ഡല്‍ഹിയില്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് തോന്നിയാല്‍ ആരെയും അറസ്റ്റ് ചെയ്യാം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്ന് തോന്നിയാല്‍ ആരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് പ്രത്യേക അധികാരം നല്‍കി. പൊലീസ് കമ്മീഷണര്‍ ബാലാജി ശ്രീവാസ്തവയ്ക്കാണ് അധികാരം നല്‍കിയത്. ജൂലൈ 19 മുതല്‍ ഒക്ടോബര്‍ 18 വരെയാണ് അധികാര കാലാവധി.

ദേശീയ സുരക്ഷാ കമ്മീഷന് കീഴിലുള്ള കസ്റ്റഡി അതോറിറ്റിയായാണ് പൊലീസ് കമ്മീഷണറെ നിയമിച്ചത്. താത്കാലികമായാണ് അധികാരം ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബയ്ജാന്‍ നല്‍കിയിരിക്കുന്നത്. കര്‍ഷക പ്രക്ഷോഭം ആരംഭിച്ച സാഹചര്യത്തില്‍ കൂടിയാണ് നടപടി.

സ്വാതന്ത്ര്യ ദിനം അടുത്തുവരുന്നതും പരിഗണിച്ചിട്ടുണ്ട്. ജന്തര്‍ മന്ദിറില്‍ കര്‍ഷക പ്രക്ഷോഭം ആരംഭിച്ചിരുന്നു. ഇത് സാധാരണ നടപടി ക്രമമാണെന്ന് പൊലീസ് അറിയിച്ചു.

Top