ലകനൗ: ഒടുവില്‍ സമാജ് വാദി പാര്‍ട്ടിയില്‍ നീണ്ടു നിന്ന അഖിലേഷ് -മുലായം പോരിന് അന്ത്യം. പൃതസ്നേഹത്തിനു മുന്നില്‍ അധികാരവും ശത്രുതയുമെല്ലാം അലിഞ്ഞില്ലാതായി. എന്തായാലും അവനെന്റെ മകന്; കോണ്‍ഗ്രസ്സ്-എസ്പിക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് മുലായം പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിംഗ് യാദവ് പിണക്കമെല്ലാം മറന്ന് തിരഞ്ഞെടുപ്പില്‍ മകന് വിജയം ആശംസിച്ചു.സമാജ്വാദി പാര്‍ട്ടിക്ക് വേണ്ടി മാത്രമല്ല കോണ്‍ഗ്രസിന് വേണ്ടിയും പ്രചാരണത്തിന് ഇറങ്ങുമെന്ന് മുലായം അറിയിച്ചു.
എന്തൊക്കെയായാലും അവന് എന്റെ മകനല്ലെയെന്നാണ് ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മുലായം ഇങ്ങനെയാണ് മറുപടിപറഞ്ഞത്.കൂടാതെ കോണ്‍ഗ്രസ് ഇപ്പോള്‍ ഞങ്ങളുടെ സഖ്യകക്ഷിയാണ്, അതിനാല്‍ അവര്‍ക്ക് വേണ്ടിയും പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ്-എസ്പി സഖ്യം അംഗീകരിക്കില്ലെന്നും പ്രചാരണത്തിന് ഇറങ്ങില്ലെന്നുമായിരുന്നു ആദ്യം മുലായം പ്രഖ്യാപിച്ചിരുന്നു.ഉത്തര്‍പ്രദേശില്‍ ഒമ്പതാം തീയതി മുതല്‍ പ്രചാരണത്തിന് ഇറങ്ങാനാണ് മുലായത്തിന്റെ തീരുമാനം.