തിരുവനന്തപുരം: സോളാര്‍ കേസ് പ്രതിപക്ഷ നേതാക്കളെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നതിന്റെ തെളിവാണെന്ന് വണ്ടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എ.പി അനില്‍കുമാര്‍.
പ്രതിപക്ഷ നേതാക്കളെ ഇങ്ങനെയൊക്കെ നേരിടാമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനെതിരായ വിധിയെഴുത്ത് തെരഞ്ഞെടുപ്പിലുണ്ടാകും. മുഖ്യമന്ത്രിയില്‍ ഏകാധിപത്യം മാത്രമാണ് കാണാന്‍ കഴിയുന്നതന്നും അനില്‍കുമാര്‍ പറഞ്ഞു.