apache rtr 200

യുവാക്കളെ ലക്ഷ്യമിട്ട് ടി.വി.എസ് വിപണിയിലെത്തിച്ച അപാച്ചേയുടെ പരിഷ്‌കരിച്ച പതിപ്പാണ് അപാച്ചേ ആര്‍.ടി.ആര്‍ 200. രൂപല്പന കൂടുതല്‍ ആകര്‍ഷകമാക്കിയിട്ടുണ്ട്.

പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഓപ്ഷണലായുള്ള ഡ്യുവല്‍ ചാനല്‍ എ.ബി.എസ്., മികച്ച ബ്രേക്കിംഗ് സംവിധാനം, ഭേദപ്പെട്ട വില എന്നിങ്ങനെ മികവുകളുണ്ട്.

20.23 ബി.എച്ച്.പി കരുത്തുള്ളതാണ് 197.75 സി.സി., ഫ്യുവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിന്‍. ഗിയറുകള്‍ അഞ്ച്. ഹൈവേ റൈഡിംഗില്‍ ആറാം ഗിയറിന്റെ അഭാവം അനുഭവപ്പെടും.

മണിക്കൂറില്‍ 127 കിലോമീറ്ററാണ് പരമാവധി വേഗം. പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗതയിലെത്താന്‍ കഷ്ടിച്ച് നാല് സെക്കന്‍ഡ് മതി.

Top