ചെന്നൈ: പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് നായകനാകുന്ന ‘ലിയോ’. ഓഗസ്റ്റ് 19 റിലീസാകുന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് മാറ്റിയത് വിവാദമായിരുന്നു. ചെന്നൈ ജവാഹര്‍ലാല്‍ നെഹ്രു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്താനിരുന്ന പരിപാടിയാണ് ഒരുക്കങ്ങള്‍ പാതി പിന്നിട്ടതിനുശേഷം മാറ്റിയത്. പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ പരിപാടിക്ക് ബുക്ക് ചെയ്തത് കൊണ്ട് സുരക്ഷ വീഴ്ച്ചയെ മുന്‍നിര്‍ത്തിയാണ് ഓഡിയോ ലോഞ്ച് മാറ്റി വച്ചതെന്ന് നിര്‍മാതാവ് ജഗദീഷ് പളനിസാമി പ്രതികരിച്ചു. എന്നാല്‍ രാഷ്ട്രീയപ്രവേശനത്തിനൊരുങ്ങുന്ന വിജയിനെ സമ്മര്‍ദത്തിലാക്കാനുള്ള ഡി.എം.കെ. സര്‍ക്കാരിന്റെ നടപടിയാണിതെന്നും ആരോപണം ഉയര്‍ന്ന് വന്നിരുന്നു.
ഇപ്പോള്‍ ആരാധകരെ നിരാശരാക്കി ലിയോയുടെ ട്രെയ്ലറിന് പ്രത്യേക പ്രദര്‍ശനമില്ലെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ആരാധകര്‍ വന്‍തോതില്‍ തിയറ്ററുകളിലും മറ്റും തടിച്ചു കൂടുന്നതിനാല്‍ ട്രെയിലറിന്റെ പ്രത്യേക പ്രദര്‍ശനത്തിന് പോലീസ് അനുമതി നിഷേധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാസ്റ്റര്‍ ആയിരുന്നു ലോകേഷ് വിജയ് കൂട്ടുക്കെട്ടില്‍ ഇറങ്ങിയ ആദ്യ സിനിമ. സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, തൃഷ, ഗൗതം മേനോന്‍, പ്രിയ ആനന്ദ്, മന്‍സൂര്‍ അലി ഖാന്‍, ബാബു ആന്റണി, മിഷ്‌കിന്‍, മാത്യു തോമസ്, തുടങ്ങിയവര്‍ ആണ് പ്രധാന വേഷങ്ങളില്‍ എത്തുക. അനിരുദ്ധ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം 2 മണിക്കൂറും 43 മിനിറ്റും ആണ്.