കലാം; അവസാനശ്വാസത്തിലും കര്‍മ്മ നിരതനായിരുന്ന ഇന്ത്യയുടെ ‘മിസൈല്‍ മാന്‍’

ചെന്നൈ: ഇന്ത്യ കണ്ട ഏറ്റവും ജനപ്രിയനായ ശാസ്ത്ര പ്രതിഭയായിരുന്നു എപിജെ അബ്ദുള്‍ കലാം. 1931 ഒക്ടോബര്‍ 15ന് രാമേശ്വരത്താണ് അദ്ദേഹത്തിന്റെ ജനനം. 1997 ല്‍ ഭാരത് രത്‌ന ലഭിച്ച ശാസ്ത്രജ്ഞനായിരുന്നു കലാം. മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നാണ് അദ്ദേഹം ബിരുദം നേടുന്നത്. അദ്ദേഹത്തിന്റെ 87ാം ജന്മദിനമാണ് ഇന്ന്.

മിസൈല്‍ മാന്‍ എന്നാണ് അദ്ദേഹത്തെ രാജ്യം വിളിക്കുന്നത്. ഇന്ത്യന്‍ യുവജനങ്ങളുടെ എക്കാലത്തെയും അഭിമാനവും പ്രചോദനവുമായിരുന്നു കലാം. 2002 ജൂലൈ 18ന് ഇന്ത്യയുടെ 11ാംമത് രാഷ്ട്രപതിയായി അദ്ദേഹം അധികാരമേറ്റു. ഐക്യകണ്‌ഠേനെയാണ് കലാം തെരഞ്ഞെടുക്കപ്പെട്ടത്. 1990കളില്‍ മെഡിക്കല്‍ രംഗത്തും അദ്ദേഹം ശ്രദ്ധേയമായ കണ്ടുപിടുത്തം നടത്തിയിരുന്നു. ഹൃദയരോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന ആധുനിക സ്‌റ്റെന്റുകളായിരുന്നു അവ. 55,000 രൂപയില്‍ നിന്നിരുന്ന ചെലവ് 10,000ത്തില്‍ എത്തിക്കാന്‍ ഇതുവഴി അദ്ദേഹത്തിന് സാധിച്ചു.

kalam young

1998ലെ പൊഖ്‌റാന്‍ അണ്വായുധ പരീക്ഷണത്തിലും കലാം വ്യക്തമായ പ്രാധിനിത്യം നടത്തിയിരുന്നു. അന്ന് എ.ബി വാജ്‌പേയി സര്‍ക്കാരായിരുന്നു അധികാരത്തിലുണ്ടായിരുന്നത്. അമേരിക്ക, ചൈന, യുകെ, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങള്‍ക്ക് മാത്രമേ ഇന്നും ലോകത്തില്‍ ഈ സാങ്കേതിക വിദ്യ ഉള്ളൂ.

48 വിവിധ യൂണിവേഴ്‌സിറ്റികള്‍ അദ്ദേഹത്തിന് ഡോക്ടറേറ്റ് ബഹുമതി നല്‍കി. 1981ല്‍ പത്മ ഭൂഷണും 1990ല്‍ പത്മ വിഭൂഷണും 97ല്‍ ഭാരത് രത്‌നയും ലഭിച്ചു.

അഗ്നിച്ചിറകുകള്‍ എന്ന അദ്ദേഹത്തിന്റെ ആത്മകഥയ്ക്ക് വലിയ സ്വീകാര്യതയാണ് ഇന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാക്കാലത്തും പ്രചോദനമായിരുന്നു കലാമിന്റെ ജീവിതം. ഷില്ലോംഗില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഹൃദയാഘാതം മൂലം മരിക്കുന്നത്. അവസാന ശ്വാസം വരെ കര്‍മ്മ നിരതനായിരിക്കാന്‍ ഭാഗ്യം ലഭിച്ച് അപൂര്‍വ്വം വ്യക്തത്വങ്ങളില്‍ ഒരാളായിരുന്നു കലാം.

kalam child

രാജ്യത്തിന്റെ ശാസ്ത്രരംഗത്തെയും സാമൂഹിക-സുരക്ഷാ രംഗത്തെയും വികസനത്തിന്‍ വലിയ സംഭാവനകള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. പത്രം വിറ്റും കക്കപെറുക്കിയും പണം കണ്ടെത്തി പഠിച്ച് ഇന്ത്യയുടെ പ്രഥമ പൗരനും അന്താരാഷ്ട്ര തലത്തില്‍ വലിയ ആദരിക്കപ്പെട്ട ശാസ്ത്ര പ്രതിഭയുമായി മാറിയ എപിജെ അബ്ദുല്‍ കലാം എക്കാലത്തും ഇന്ത്യയ്ക്ക് അഭിമാനമാണ്.

Top