ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ രക്തസാംപിളുകള്‍ തങ്ങളുടെ കൈവശമില്ലെന്നു അപ്പോളോ ആശുപത്രി അധികൃതര്‍. ഈ വിവരം ആശുപത്രി അധികൃതര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ജയലളിതയുടെ മകളാണെന്നും ഇത് തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് ബെംഗളുരു സ്വദേശിനി അമൃത ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരിശോധന നടത്തുന്നതിന് ജയലളിതയുടെ രക്ത സാംപിളുകള്‍ ലഭ്യമാണോയെന്നു ഹൈക്കോടതി ആശുപത്രിയോട് ആരാഞ്ഞിരുന്നു.
മരിക്കുന്നതിനു മുന്‍പ് ജയലളിത 76 ദിവസം ചികില്‍സയില്‍ കഴിഞ്ഞത് അപ്പോളോ ആശുപത്രിയിലാണ്. അമൃതയുടെ ഹര്‍ജി ഇനി ജൂണ്‍ 24ന് പരിഗണിക്കും.