ആത്മാര്‍ഥതയില്ലാതെ മാപ്പ് ചോദിക്കുന്നത് മനസാക്ഷിയെ അവഹേളിക്കുന്നതിനു തുല്യം; പ്രശാന്ത് ഭൂഷണ്‍

prasanth-bhushan

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ആത്മാര്‍ഥതയില്ലാതെ ക്ഷമ ചോദിച്ചാല്‍ തന്റെ മനസാക്ഷിയെ അവഹേളിക്കുന്നതിന് തുല്യമാണ്. സുപ്രീംകോടതി മൂന്നംഗ ബെഞ്ചിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയ പ്രസ്താവന സമര്‍പ്പിച്ചത്.

‘ആത്മാര്‍ഥമായി വേണം ക്ഷമ ചോദിക്കേണ്ടത്. ആത്മാര്‍ഥതയില്ലാതെ മാപ്പ് ചോദിക്കുന്നത് താന്‍ സത്യമെന്ന് വിശ്വസിക്കുന്ന ഒരു പ്രസ്താവന പിന്‍വലിക്കുന്നതിനും തന്റെ മനസാക്ഷിയേയും താന്‍ ഏറ്റവും ബഹുമാനിക്കുന്ന സ്ഥാപനത്തെയും അവഹേളിക്കുന്നതിനും തുല്യമാകും’ പ്രശാന്ത് ഭൂഷണ്‍ പ്രസ്താനയില്‍ വ്യക്തമാക്കി.

അതേസമയം, ഇന്ന് മാപ്പു പറഞ്ഞുകൊണ്ട് സത്യവാങ്മൂലം നല്‍കിയാല്‍ നാളെ കേസ് പരിഗണിച്ച് തീര്‍പ്പാക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചിരുന്നത്.

Top