മാന്നാര്‍: ആലപ്പുഴയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരിച്ചു. മാന്നാര്‍ പാവൂക്കര സ്വദേശി സലീല തോമസ് (60) ആണ് മരിച്ചത്.
ഹൃദയസംബന്ധമായ അസുഖത്തിന് പരുമല ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവര്‍ ഇന്നലെയാണ് മരിച്ചത്. ഇവരുടെ സ്രവം കൊവിഡ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് സലീല ബംഗളുരുവില്‍ നിന്ന് എത്തിയത്.