കൊച്ചി: സോളാര്‍ കേസില്‍ കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതിനെ ചോദ്യം ചെയ്തു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി ആര്യാടന്‍ മുഹമ്മദും ഹൈക്കോടതിയില്‍ സ്വകാര്യ അപ്പീല്‍ ഫയല്‍ ചെയ്തു.
തങ്ങളുടെ വാദം കേള്‍ക്കാതെയാണ് വേഗത്തിലുള്ള കോടതി വിധിയെന്നും ക്വിക് വേരിഫിക്കേഷന്‍ പോലും നടത്താതെയാണ് ഇത്തരമൊരു ഉത്തരവെന്നും ഉന്നയിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്.
വിജിലന്‍സ് കോടതിയുടെ അധികാരപരിധിയില്‍ വരുന്നതല്ല ഈ കേസെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മാധ്യമവാര്‍ത്തകള്‍ തെളിവായി സ്വീകരിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.