‘ഐഫോണ്‍ ഓഫ് എഐ’ക്ക് വഴിതെളിയിച്ച് ആപ്പിളും, ഓപ്പണ്‍ എഐയും

ഐ ഐഫോണ്‍ നിര്‍മ്മിക്കാന്‍ ആപ്പിളും, ഓപ്പണ്‍ എഐയും ചേര്‍ന്ന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. മുന്‍ ആപ്പിള്‍ ഡിസൈനര്‍ ജോണി ഐവും ഓപ്പണ്‍ എഐയും ജാപ്പനീസ് സോഫ്റ്റ്ബാങ്കും ചര്‍ച്ചകള്‍ ഇതിനോടകം തന്നെ ആരംഭിച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ‘ഐഫോണ്‍ ഓഫ് എഐ’ എന്ന പേരില്‍ ആയിരിക്കും ഈ ഫോണ്‍ പുറത്തിറങ്ങുകയെന്ന് ഫൈനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എഐ യുഗത്തിന്റെ വളര്‍ച്ചയെ മുന്നില്‍ കണ്ടുകൊണ്ടാണ് എഐ ഐഫോണിന് രൂപം നല്‍കാന്‍ ഒരുങ്ങുന്നത്. ഐവ്, ഓപ്പണ്‍എഐ മേധാവി സാം ആള്‍ട്ട്മാന്‍, സോഫ്റ്റ്ബാങ്കിന്റെ മസയോഷി സണ്‍ എന്നിവരാണ് ഈ പദ്ധതിക്കായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയത്. പദ്ധതിയ്ക്കായി 1 ബില്ല്യന്‍ ഡോളര്‍ മാറ്റിവച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇതിനോടകം തന്നെ എഐ സാങ്കേതികവിദ്യയുടെ സഹായം സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് വരുത്തിയിട്ടുണ്ട്.

ആപ്പിള്‍ സ്വന്തമായി എഐ നിര്‍മ്മിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും കാര്യമായ പുരോ?ഗതി ഒന്നും ഉണ്ടാകുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിനാലാണ് ഓപ്പണ്‍ എഐയുമായുള്ള പങ്കാളിത്തം ആപ്പിള്‍ തേടുന്നത്. നിലവില്‍ ഇവര്‍ നടത്തിയ ചര്‍ച്ചകളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല. എന്നിരുന്നാലും ഗൂഗിള്‍ ഗ്ലാസ് പോലെയൊരു ഉപകരണം ഉണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല എന്നും ഫൈനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Top