ഫോണ്‍ റേഡിയേഷന്‍; ആപ്പിളിനും സാംസങ്ങിനുമെതിരെ വ്യാപക പരാതി

റേഡിയേഷന്‍ കൂടുതലാണെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ആപ്പിളിനും സാംസങ്ങിനുമെതിരെ കേസ്. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ കോടതിയിലാണ് ഇരു കമ്പനികള്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. അമേരിക്കയുടെ ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് കമ്മിഷന്‍ അനുവദിച്ചിരിക്കുന്നതിനെക്കാള്‍ കൂടുതല്‍ റേഡിയേഷന്‍ വെളിയില്‍ വിടുന്നു എന്നതാണ് ഇരു കമ്പനികളുടെയും ഫോണുകള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം.

ആപ്പിളിന്റെ ഐഫോണ്‍ 7, ഐഫോണ്‍ 8, ഐഫോണ്‍ X, സാംസങ്ങിന്റെ ഗ്യാലക്സി എസ്8, നോട്ട് 8 തുടങ്ങിയ ഫോണുകള്‍ക്കെതിരെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഡബ്ല്യൂഎച്ഒ അടക്കം പല ഏജന്‍സികളും സ്മാര്‍ട് ഫോണ്‍ റേഡിയേഷന്‍ ഹാനികരമല്ലെന്ന വാദം ഉയര്‍ത്തിയിരുന്നു. എങ്കിലും ദീര്‍ഘകാല ഉപയോഗം എങ്ങനെ ബാധിക്കും എന്നതിനെപ്പറ്റിയൊക്കെ എങ്ങനെയാണ് മുന്‍കൂട്ടി ഉറപ്പിച്ചു പറയാനാകുക എന്ന സംശയം ഉയര്‍ന്നിരുന്നു.

‘അടുത്ത കാലത്ത് നിരവധി ശാസ്ത്ര പ്രസിദ്ധീകരണങ്ങള്‍ നടത്തിയ പഠനങ്ങള്‍ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും അംഗീകരിക്കുന്നു. പല രജ്യാന്തര, ദേശീയ മാനദണ്ഡങ്ങളും പറയുന്നതിനെക്കാള്‍ താഴ്ന്ന റേഡിയോ ഫ്രീക്വന്‍സി പ്രസരണം പോലും ജീവനുള്ള ഓര്‍ഗനിസങ്ങളെ ബാധിക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നതെന്ന് കോടതിയില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നു.

Top