ലോകത്തിലെ തന്നെ ഭീമന്‍ കമ്പനികളായ ആപ്പിളും, ആമസോണും സൗദിയിലേക്കെത്താന്‍ ഒരുങ്ങുന്നു.
ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് കച്ചവടം തുടങ്ങുക എന്നതാണ് കമ്പനി ലക്ഷ്യം വെയ്ക്കുന്നത്.
നിക്ഷേപത്തിനായുള്ള ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോകത്ത് ആപ്പിളിന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള രാജ്യങ്ങളിലൊന്നാണ് സൗദി.
അതിനാല്‍തന്നെ, ഇരു കമ്പനികളും സൗദിയിലേക്കെത്തുന്നുവെന്ന വാര്‍ത്ത അതീവ പ്രാധാന്യത്തോടെയാണ് ഏവരും കാണുന്നത്.
നിലവില്‍ ആപ്പിളും ആമസോണും ഇടനിലക്കാര്‍ വഴിയാണ് കച്ചവടം നടത്തുന്നത്.