ഗാന ശകലങ്ങള്‍ നോക്കി ആ ഗാനമേതെന്ന് തിരിച്ചറിയാനും അവ വാങ്ങാനും ഉപയോക്താക്കളെ സഹായിക്കുന്ന ആപ്ലിക്കേഷനാണ് ഷാസം.
പ്രതിമാസം 10 കോടി ഉപയോക്താക്കള്‍ ഷാസം ആപ്പിനുണ്ടെന്നാണ് കമ്പനി പറയുന്നത്.
എന്നാല്‍ ഷാസം ആപ്ലിക്കേഷന് പുതിയ ഉടസ്ഥാവകാശവുമായി വരുകയാണ് ആപ്പിള്‍.
40 കോടി ഡോളറിന് ആപ്പിള്‍ ഷാസം ആപ്ലിക്കേഷന്‍ സ്വന്തമാക്കുന്നു എന്നാണ് വിവരം.
ആപ്പിളിന്റെ ഐട്യൂണ്‍സ് വഴിയാണ് ഷാസം ആപ്പിന്റെ വരുമാനത്തില്‍ മുഖ്യ പങ്കും എത്തുന്നത്.
പാട്ടുകള്‍ തിരിച്ചറിഞ്ഞ് ആ പാട്ടുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ഐട്യൂണ്‍സ്, ഗൂഗിള്‍ പ്ലേ മ്യൂസിക് പോലുള്ള മ്യൂസിക് സ്ട്രീമിങ് സേവനങ്ങളിലേക്ക് എത്തിക്കുന്നതുവഴി കമ്പനികള്‍ ഒരു നിശ്ചിത തുക കമ്മീഷനായി ഷാസം കമ്പനിയ്ക്ക് നല്‍കുന്നുണ്ട്.
അതേസമയം ഇടപാടിനെ കുറിച്ച് ഇരു കമ്പനികളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ആറ് കോടി ഉപയോക്താക്കളുള്ള സ്‌പോടിഫൈയുടെ മുമ്പില്‍ 2.7 കോടി ഉപയോക്താക്കളുള്ള ആപ്പിള്‍ മ്യൂസിക്കിന് ഇതൊരു നേട്ടമായി മാറും.