ന്യൂയോര്‍ക്ക്: ഇനി മുതല്‍ ഇ-സിഗരറ്റ് സംബന്ധിച്ച് ആപ്പുകള്‍ ആപ്പ് സ്റ്റോറില്‍ നിന്നും നീക്കം ചെയ്ത് ആപ്പിള്‍. പൊതുജന ആരോഗ്യത്തില്‍ പ്രതിസന്ധി ഉണ്ടാക്കുന്നതും, യുവാക്കള്‍ക്ക് അനാരോഗ്യം ഉണ്ടാക്കുന്നതിനാലുമാണ് ഈ ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതെന്ന് ആപ്പിള്‍ അറിയിച്ചു.
ഇത്തരത്തിലുള്ള ആപ്പുകള്‍ ഇനി ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല.
റിപ്പോര്‍ട്ട് പ്രകാരം 181 ആപ്പുകളാണ് ആപ്പ് സ്റ്റോറില്‍ നിന്നും നീക്കം ചെയ്തത്. ഇതില്‍ ഇ-സിഗരറ്റ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന ഗെയിം ആപ്പുകളും,കംപാനീയന്‍ ആപ്പുകളും ഉണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ ആപ്പുകള്‍ കൈയ്യിലുള്ളവര്‍ക്ക് തുടര്‍ന്നും ഉപയോഗിക്കാവുന്നതാണ്.
അതേസമയം അമേരിക്കയിലെ ഫെഡറല്‍ ഏജന്‍സി സെന്റെര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സിഡിസി)യും അമേരിക്കന്‍ ഹെര്‍ട്ട് അസോസിയേഷനും ഇ-സിഗിരറ്റ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ വരുന്ന രോഗങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നുണ്ട്.