ന്യൂയോര്‍ക്ക്: ആഗോള വിപണിയില്‍ ചരിത്ര നേട്ടവുമായി ആപ്പിള്‍. ഒരു ലക്ഷം കോടി ഡോളറിന്റെ വിപണി മൂല്യമുള്ള ലോകത്തെ ആദ്യത്തെ കമ്പനിയെന്ന റിക്കാര്‍ഡ് ആപ്പിളിന് സ്വന്തം.
ന്യൂയോര്‍ക്ക് ഓഹരികമ്പോളത്തില്‍ വ്യാഴാഴ്ച രാവിലെ ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ ഇന്‍കോര്‍പറേറ്റഡിന്റെ ഓഹരി 207 ഡോളര്‍ എന്ന റിക്കാര്‍ഡ് പോയിന്റില്‍ എത്തിയതോടെയാണ് വിപണിമൂല്യം ഒരു ലക്ഷം കോടി ഡോളര്‍ (68.5 ലക്ഷം കോടി രൂപ) കടന്നത്.
ജൂണ്‍ വരെയുള്ള മൂന്നു മാസത്തേക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ കുതിച്ചുചാട്ടമാണ് ഓഹരിയില്‍ ഉണ്ടായത്. ബിസിനസ് എതിരാളികളായ ആമസോണിനെയും മൈക്രോസോഫ്റ്റിനെയും കടത്തിവെട്ടിയാണ് ആപ്പിള്‍ റിക്കാര്‍ഡ് സ്വന്തമാക്കിയത്.
ചരിത്രത്തില്‍ ഒരു കമ്പനിക്കുപോലും ഇത്രയും വിപണിമൂല്യം ഉണ്ടായിട്ടില്ല.