സാന്‍ഫ്രാന്‍സിസ്‌കോ: ഐ ഫോണുകളുടെ വില്‍പന കുറഞ്ഞു. ഈ പ്രതിസന്ധി കാരണം പണികിട്ടിയത് ആപ്പിള്‍ കമ്പനി സിഇഒ ടിം കുക്കിനാണ്. കുക്കിന്റെ സാലറിയാണ് കമ്പനി കുറച്ചത്.
ഇദ്ദേഹത്തിന്റെ ശമ്പളം 2018 ല്‍ 15.7 ദശലക്ഷം ഡോളറായിരുന്നു വേതനം. കൂടാതെ ബോണസ് മറ്റ് വകയായി മൂന്നു ദശലക്ഷം ഡോളറും ലഭിച്ചിരുന്നു. 2019ല്‍ ഇത് 11.6 ദശലക്ഷം ഡോളറായി വെട്ടിക്കുറക്കുകയും ചെയ്തു.
2019 ലെ ആപ്പിളിന്റെ നെറ്റ് സെയില്‍ 260.2 ബില്യണ് ഡോളറും പ്രവര്‍ത്തന വരുമാനം 63.9 ബില്യണ് ഡോളറും ആയിരുന്നു.