ഐഫോണിനൊപ്പം ചാര്‍ജര്‍ നൽകിയില്ല: ആപ്പിളിന് 14.5 കോടി പിഴ

ഫോണ്‍ 12 സീരീസിനൊപ്പം ചാര്‍ജര്‍ നല്‍കാത്തതിനു  ആപ്പിളിന് 20 ലക്ഷം ഡോളര്‍ പിഴ ചുമത്തി. ബ്രസീലിലെ ഉപഭോക്തൃസംരക്ഷണ സമിതിയായ പ്രോകോണ്‍-എസ്പിയാണ് പിഴയിട്ടത്.കഴിഞ്ഞ വര്‍ഷവും പ്രോകോണ്‍-എസ്പി ഇക്കാര്യത്തില്‍ ആപ്പിള്‍ ഉദ്യോഗസ്ഥരെ ചോദ്യംചെയ്തിരുന്നു.

ഐഫോണുകള്‍ ചാര്‍ജറില്ലാതെ വില്‍ക്കാനുള്ള നീക്കം വഴി എന്ത് പരിസ്ഥിതി സംരക്ഷണമാണ് ആപ്പിള്‍ നടത്തുന്നതെന്ന് തങ്ങൾക്ക് മനസ്സിലാക്കിത്തരാന്‍ ആപ്പിളിനു സാധിച്ചിട്ടില്ലെന്നും പ്രോകോണ്‍-എസ്പി പറയുന്നു. ചാര്‍ജര്‍ കൂടെ നല്‍കിയാല്‍ എന്തു വില വരുമായിരുന്നു എന്ന ചോദ്യത്തിനും ആപ്പിള്‍ ഉത്തരം നല്‍കിയിട്ടില്ലെന്നും ബ്രസീലിയന്‍ അധികാരികള്‍ പറയുന്നു.

ആപ്പിളിന്റെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ സ്വീകരിക്കുന്ന ചില ഉപയോക്താക്കള്‍ക്ക് പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഇക്കാര്യത്തിലും ആപ്പിള്‍ സഹായകമായ നിലപാട് കൈക്കൊണ്ടില്ലെന്നും പ്രോകോണ്‍-എസ്പി ആരോപിച്ചു.

Top