വിഷന്‍ പ്രോ മുഴുവന്‍ ‘സോള്‍ഡ് ഔട്ട്’; പ്രീ-ഓര്‍ഡര്‍ അവസാനിപ്പിച്ച് ആപ്പിൾ

റെ കാത്തിരിപ്പിനു ശേഷം ആപ്പിള്‍ പുറത്തിറക്കിയ പുതിയ ഉപകരണമായ വിഷന്‍ പ്രോ എന്ന പേരില്‍ അറിയപ്പെടുന്ന മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് മുഴുവന്‍ വിറ്റുതീര്‍ന്നു! ജനുവരി 19ന് വെള്ളിയാഴ്ച ആയിരുന്നു അതിന്റെ പ്രീ ഓര്‍ഡര്‍ ആരംഭിച്ചത്. മൂന്നു വേരിയന്റുകളാണ് കമ്പനി വില്‍ക്കുന്നത്. 256ജിബി, 512ജിബി, 1ടിബി. ഇവയുടെ വില യഥാക്രമം 3,499 ഡോളര്‍(ഏകദേശം 2,90,854 രൂപ), 3,699 ഡോളര്‍(ഏകദേശം 3,07,479 രൂപ), 3,899 ഡോളര്‍(ഏകദേശം 3,24,104 രൂപ) എന്നിങ്ങനെയാണ്. ആദ്യ ഘട്ടത്തില്‍ തങ്ങള്‍ വില്‍ക്കാന്‍ ഉദ്ദേശിച്ച എണ്ണത്തിനു മുഴുവന്‍ പ്രീ ഓര്‍ഡര്‍ ലഭിച്ചു കഴിഞ്ഞു എന്നാണ് കമ്പനി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഇനി തത്കാലം ആര്‍ക്കും പ്രീ-ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കില്ല.

വിഷന്‍ പ്രോ കൊണ്ടുനടക്കാന്‍ ഉതകുന്ന, ആപ്പിള്‍ നിര്‍മ്മിക്കുന്ന കേസ് വേണമെന്നുള്ളവര്‍ അതിന് 199 ഡോളര്‍ നല്‍കി വാങ്ങണമെന്നും കമ്പനി പറയുന്നു. അധിക ബാറ്ററി വേണമെന്നുള്ളവര്‍ അതിനും 199 ഡോളര്‍ നല്‍കണം. അണിയാന്‍ കൂടുതല്‍ ബന്‍ഡ് കൂടെ വേണമെന്നുള്ളവര്‍ 99 ഡോളര്‍ നല്‍കണം. പ്രീ ഓര്‍ഡര്‍ നല്‍കിയവര്‍ക്ക് അവ ഫെബ്രുവരി 2 മുതല്‍ ലഭിച്ചു തുടങ്ങും. അടുത്ത ഘട്ട ബുക്കിങ് മാര്‍ച്ചിലായിരിക്കും.

12.9-ഇഞ്ച് വലിപ്പമുള്ള ഐപാഡ് എയര്‍ ഈ വര്‍ഷം പുറത്തിറക്കിയേക്കും
ആപ്പിളിന്റെ ടാബ്‌ലറ്റ് ശ്രേണിയില്‍ മികച്ച സ്വീകാര്യതയുള്ള വേരിയന്റാണ് എയര്‍. 91മൊബൈല്‍സിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം കമ്പനി 2024ല്‍ 12.9-ഇഞ്ച് സ്‌ക്രീനുള്ളഒരു ഐപാഡ് എയര്‍ പുറത്തിറക്കിയേക്കും. യുഎസ്ബി-സി പോര്‍ട്ട് തുടങ്ങി പല ഹാര്‍ഡ്‌വെയര്‍ ഫീച്ചറുകളും ഇതില്‍ പ്രതീക്ഷിക്കുന്നു. ആപ്പിളിന്റെ സ്വന്തം എം2 പ്രൊസസറായിരിക്കും ഇതിന് കരുത്തുപകരുക.

Top