സ്വവര്‍ഗ്ഗ രതിയെ വിമര്‍ശിച്ചു; മത സംഘടനയുടെ ആപ്പ് നീക്കം ചെയ്ത് ആപ്പിള്‍

കാലിഫോര്‍ണിയ: സ്വവര്‍ഗ്ഗ രതിയെ വിമര്‍ശിച്ച മത സംഘടനയുടെ ആപ്പ് നീക്കം ചെയ്ത് ആപ്പിള്‍. ടെക്‌സാസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മതസംഘടനയുടെ ആപ്പാണ് പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ ആപ്പിള്‍ നീക്കം ചെയ്തിരിക്കുന്നത്

സ്വവര്‍ഗ്ഗ ലൈംഗികതയെ പാപമായും അസുഖമായും ആപ്പില്‍ ചിത്രീകരിച്ചിരുന്നു ഇതിനെ തുടര്‍ന്നാണ് നടപടി. എല്‍.ജി.ബി. ടി.ക്യു കമ്മ്യൂണിറ്റി പ്രാര്‍ഥനകളിലൂടെ ജീവിതത്തിലേക്ക് തിരികെ വരണമെന്നും പാപം ചെയ്യരുതെന്നുമൊക്കെ ആപ്പിലൂടെ സംഘടന ആഹ്വനം ചെയ്തിരുന്നതായി ആപ്പിള്‍ പറയുന്നു.

അത്തരത്തില്‍ ഉള്ള ഒരു ആപ്ലിക്കേഷനെ സ്വീകരിക്കാതെ പിന്‍വലിച്ചതിന് എല്‍.ജി.ബി. ടി.ക്യു കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട പല പ്രവര്‍ത്തകരും കമ്പനിക്ക് നേരിട്ട് നന്ദി അറിയിച്ചു.

Top