ഐഫോണ്‍ XR ന്റെ വില കുറച്ച്‌ ആപ്പിള്‍

പ്പിള്‍ ഐഫോണ്‍ XR ന്റെ വില കുറച്ചു. നിലവിലുള്ള സ്‌റ്റോക്ക് തീരും വരെ മാത്രമേ ഇന്ത്യയില്‍ ഈ ഓഫര്‍ ലഭിക്കൂ എന്നാണ് ആപ്പിള്‍ പറയുന്നത്. XR ന്റെ 64ജിബി റാം ഉള്ള ഫോണിന് 76900 രൂപയായിരുന്നു വില. ഇപ്പോള്‍ 59900 രൂപയാണ് ഫോണിന്റെ വില. 81900 രൂപയുള്ള 128ജിബി ഫോണിന്റെ നിലവിലെ വില 64900 രൂപയാണ്. 91900 രൂപയുള്ള 256 ജിബി പതിപ്പിന് 74900 രൂപയുമാണ് വില.

ഓഫ് ലൈനായും ഓണ്‍ലൈനായും ഈ ഓഫര്‍ ലഭ്യമാകും. കൂടാതെ എച്ച്ഡിഎഫ്‌സി കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 10 ശതമാനം ക്യാഷ് ബാക്ക് നല്‍കും. ഇതിന് പുറമേ ഇഎംഐ സേവനങ്ങളും ലഭിക്കും.

6.1-ഇഞ്ച് IPS, A12 ബയോണിക് പ്രൊസസര്‍,3 ജിബി റാം 64,128,256 ജിബി സ്റ്റോറേജ്,12MP വൈഡ് ആംഗിള്‍ ക്യാമറ,5X ഡിജിറ്റല്‍ സൂം, 7mp ട്രൂഡെപ്ത് മുന്‍ക്യാമറാ സിസ്റ്റം എന്നിവയാണ് XR ഫോണിന്റെ പ്രത്യേകതകള്‍.

ഒറ്റ പിന്‍ക്യാമറയും, ഫ്ളാഷും, സെന്‍സറും ഫോണിന്റെ പിന്നില്‍ പിടിപ്പിച്ചിരിക്കുന്നു. ഫോണിന്റെ വലതു വശത്താണ് പവര്‍ ബട്ടണ്‍. വോളിയം ബട്ടണുകള്‍ ഇടതു ഭാഗത്തുമാണ്. ഗ്ലാസാണ് പിന്‍ പ്രതലം. പല നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.

Top