ഐമാകിന്റെ പുതിയ പതിപ്പ് പുറത്തിറക്കാനൊരുങ്ങി ആപ്പിള്‍.
രൂപകല്‍പ്പനയിലും കാര്യക്ഷമതയിലും നിലവിലെ ഐമാകിനെ പിന്തള്ളുന്നവയാണെന്നാണ് ആപ്പിളിന്റെ അവകാശവാദം. മൂന്ന് വര്‍ഷത്തിനിടെ ഐമാകിന്റെ പരിഷ്‌കൃത രൂപം പുറത്തിറക്കാത്തതില്‍ കമ്പനി ഖേദം പ്രകടിപ്പിച്ചു.
ഒരു പുതിയ പ്രോഡക്റ്റ് പുറത്തിറങ്ങുന്നതിന് മുമ്പ് അത് പ്രഖ്യാപിക്കുന്ന രീതി ആപ്പിള്‍ കമ്പനിക്കില്ലാത്തതാണ്. പതിവ് രീതിയെ തെറ്റിച്ച് കൊണ്ട് ഐമാകിന്റെ പുതിയ പതിപ്പ് ഈവര്‍ഷം പുറത്തിറക്കുമെന്ന് ആപ്പിള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2013ലാണ് മാക് പ്രോയുടെ രൂപകല്‍പ്പനയില്‍ അവസാനമായി മാറ്റം കൊണ്ട് വന്നത്. അതിന് ശേഷം കാര്യമായ മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടില്ല.
വരാനിരിക്കുന്ന പുതിയ ഐമാകിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.