ആപ്പിള്‍ ഐഓഎസ് 13 ലെ ആദ്യ അപ്ഡേറ്റായ ഐഓഎസ് 13.1 സെപ്റ്റംബര്‍ 24 ന് ഉപയോക്താക്കളിലേക്കെത്തിക്കും. ഏറ്റവും പുതിയ ഐഫോണ്‍ ഓഎസ് അപ്ഡേറ്റായ ഐഓഎസ് 13 ഉം ഐപാഡ് ഓഎസും ആപ്പിള്‍ വാച്ചിന് വേണ്ടിയുള്ള വാച്ച് ഓഎസ് 6 ഉം ഉപയോക്താക്കളിലേക്ക് എത്തിച്ചതിന് പിന്നാലെയാണ് പുതിയ പതിപ്പ് എത്തിക്കുന്നത്.
ഐഓഎസ് 13 ല്‍ ഉള്‍പ്പെടുത്താതിരുന്ന പുതിയ പല ഫീച്ചറുകളും ഈ അപ്ഡേറ്റിലൂടെ ഫോണുകളില്‍ ലഭിക്കും. ഓട്ടോമേറ്റഡ് സിരി ഷോട്ട്കട്ട് ആക്ഷനുകള്‍, ആപ്പിള്‍ മാപ്പിലെ ഇടിഎ ഷെയര്‍, എന്റര്‍പ്രൈസ് ഉപകരണങ്ങള്‍ക്ക് വേണ്ടിയുള്ള ഡാറ്റ സെപ്പറേഷന്‍ പോലുള്ളവ ഇക്കൂട്ടത്തില്‍ പെടും.
ഐഓഎസ് 13 ലെ സാങ്കേതിക പ്രശ്നങ്ങള്‍ക്കുള്ള പരിഹാരവും പുതിയ അപ്ഡേറ്റില്‍ പരിഹരിക്കും. ക്വിക് പാത്ത് കീബോര്‍ഡ്, അപരിചിതരായ ഫോണ്‍ വിളികള്‍ തടയുന്നതിനുള്ള ഫീച്ചര്‍, പുതിയ ഫോട്ടോ എഡിറ്റിങ് ടൂളുകള്‍, ഡാര്‍ക്ക് മോഡ് എന്നിവ ഐഓഎസ് 13 ന്റെ സവിശേഷതകളാണ്.