ഇനി ഐഫോണില്‍ ഫോട്ടോ എടുത്താലും കിട്ടും സമ്മാനം. ഐഫോണില്‍ എടുത്ത മികച്ച ഫോട്ടോകള്‍ ആപ്പിള്‍ കമ്പനിയുടെ ബോര്‍ഡുകളിലും പരസ്യങ്ങളിലുമെല്ലാം പ്രദര്‍ശിപ്പിക്കാനാണ് അധികൃതരുടെ പുതിയ തീരുമാനം.
ആപ്പിള്‍ ഫോണില്‍ പകര്‍ത്തിയ ഏത് ഫോട്ടോ ഉപയോഗിച്ചും മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ #Shot-on-iPhone-Challenge എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് ഐ ഫോണില്‍ പകര്‍ത്തിയ ഫോട്ടോകള്‍ ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്യണം എന്ന് മാത്രം. ജനുവരി 22 ന് ആരംഭിച്ച മത്സരം ഫെബ്രുവരി ഏഴിനാണ് അവസാനിക്കുക.
തിരഞ്ഞെടുക്കപ്പെടുന്ന പത്ത് ഫോട്ടോകളായിരിക്കും ലോകത്തെമ്പാടുമുള്ള വിവിധ പരസ്യ ബോര്‍ഡുകളില്‍ പ്രത്യക്ഷപ്പെടുക. 10 പേരടങ്ങുന്ന പ്രത്യേക ജൂറിയാണ് വിജയികളെ തിരഞ്ഞെടുക്കുക. അതേസമയം ഈ മത്സരത്തിന്റെ ഭാഗമാകുന്ന ഫോട്ടോകളുടെ എല്ലാ വിധത്തിലുമുള്ള കോപ്പി റൈറ്റ്സും ആപ്പിളിന് സ്വന്തമായിരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.