ഇന്ത്യന്‍ വിപണിയില്‍ വന്‍ ഇടിവ് നേരിട്ട് ഐഫോണ്‍; 4 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെന്ന് റിപ്പോര്‍ട്ട്

വെല്ലുവിളികള്‍ നേരിട്ട് ആപ്പിള്‍ ഐഫോണ്‍. പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ കമ്പനിയുടെ ഇന്ത്യയിലെ വില്‍പന നിരക്ക് നാല് വര്‍ഷത്തില്‍ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയെന്നാണ് റിപ്പോര്‍ട്ട്.

2018 ല്‍ വിറ്റുപോയ ഐഫോണുകളുടെ എണ്ണം തൊട്ടു മുന്‍പത്തെ വര്‍ഷത്തേതിന്റെ പകുതിയോളം മാത്രമാണെന്ന് കമ്പനി പറയുന്നു. 2014 ന് ശേഷമുള്ള ഐഫോണിന്റെ ഏറ്റവും മോശം പ്രകടനമാണിത്. ചൈനീസ് കമ്പനിയായ വണ്‍ പ്ലസില്‍ നിന്ന് ശക്തമായ മത്സരമാണ് ആപ്പിള്‍ നേരിടുന്നത്.

Top