ആപ്പിള്‍ ഐഫോണ്‍ എക്‌സിന്റെ മുഖ്യ എതിരാളികളായ സാംസങ്ങ് ഗ്യാലക്‌സി എസ്9, എസ് 9 പ്ലസ് ഫോണുകള്‍ ഇന്ത്യയില്‍ എത്തി. എസ് 9ന് 46,700 രൂപയും എസ് 9 പ്ലസിന് 55,000 രൂപയുമാണ് വില.
5.8,6.2 ഇഞ്ച് ഡിസ്‌പ്ലേയാണ് സാംസങ്ങിെന്റ രണ്ട് ഫോണുകള്‍ക്കും നല്‍കിയിരിക്കുന്നത്. എസ് 9ന് നാല് ജി.ബി റാമും എസ് 9 പ്ലസിന് 6 ജി.ബി റാമുമാണ്. 400 ജി.ബി വരെ സ്‌റ്റോറേജ് ദീര്‍ഘിപ്പിക്കാം.
12 മെഗാപിക്‌സിലിന്റെ ഡ്യൂവല്‍ പിക്‌സല്‍ കാമറയാണ് എസ് 9ന്. എട്ട് മെഗാപിക്‌സിലിന്റെ മുന്‍ കാമറയും നല്‍കിയിരിക്കുന്നു. ടെലിഫോട്ടോ, വൈഡ് ആംഗിള്‍ ലെന്‍സുകളോട് കൂടിയ 12 മെഗാപിക്‌സലിന്റെ പിന്‍ കാമറയും എട്ട് മെഗാപിക്‌സലിെന്റ മുന്‍ കാമറയുമാണ് എസ് 9 പ്ലസിന് നല്‍കിയിരിക്കുന്നത്.
ഒക്ടാകോര്‍ ക്വാല്‍കോം 845 സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറാണ് ഫോണുകള്‍ക്ക് കരുത്ത് പകരുന്നത്. 3500 എം.എച്ച് ബാറ്ററിയാണ് എസ് 9ന്‍ പ്ലസിന്. 3000 എം.എച്ച്ബാറ്ററിയാണ് ഗാലക്‌സി എസ് 9ന് ഉണ്ടാവുക.