ഐഫോണ്‍ 15 സീരീസ് സെപ്തംബറിലാണ് അവതരിപ്പിക്കാന്‍ ഒരുങ്ങി ആപ്പിള്‍

റ്റവും പുതിയ ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകളായ ഐഫോണ്‍ 15 സീരീസ് ഈ വര്‍ഷം സെപ്തംബറിലാണ് അവതരിപ്പിക്കാന്‍ പോകുകയാണ് ആപ്പിള്‍. 9to5Mac റിപ്പോര്‍ട്ട് അനുസരിച്ച്, ഈ വര്‍ഷം സെപ്റ്റംബര്‍ 13ന് ആപ്പിള്‍, ലോഞ്ച് ഇവന്റ് ഹോസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. 15 സീരീസിന്റെ പ്രീ-ഓര്‍ഡര്‍ സെപ്തംബര്‍ 15 മുതലാകും ആരംഭിക്കുക. സെപ്തംബര്‍ 22ന് ഫോണുകള്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്യും. കഴിഞ്ഞ വര്‍ഷം ഏഴിനെത്തിയ ഫോണ്‍ സെപ്തംബര്‍ ഒമ്പതിനായിരുന്നു പ്രീ-ഓര്‍ഡര്‍ തുടങ്ങിയത്. 16-ന് ഫോണുകള്‍ സ്റ്റോറുകളിലെത്തുകയും ചെയ്തിരുന്നു.

മുന്‍ സീരീസുകളെ അപേക്ഷിച്ച് വലിയ മാറ്റങ്ങളുമായാണ് പുതിയ മോഡലുകള്‍ എത്തുന്നത്. ഐഫോണ്‍ 14 സീരീസിലെ പ്രോ മോഡലുകളിലുണ്ടായിരുന്ന പുതിയ ‘ഡൈനാമിക് ഐലന്‍ഡ്’ നോച്ച് 15 സീരീസിലെ എല്ലാ മോഡലുകള്‍ക്കും നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതുപോലെ ഐഫോണുകളില്‍ ആദ്യമായി ആപ്പിള്‍ യു.എസ്.ബി ടൈപ് സി ചാര്‍ജിങ് പോര്‍ട്ടുകളും ഉള്‍പ്പെടുത്തുകയാണ് 15 സീരീസിലൂടെ.

ഐഫോണ്‍ 15,15 പ്ലസ്, ഐഫോണ്‍ 15 പ്രോ, പ്രോ മാക്‌സ് എന്നിങ്ങനെ നാല് മോഡലുകളാണ് ആപ്പിള്‍ പുറത്തിറക്കുന്നത്. പ്രോ മോഡലുകള്‍ക്ക് ഇത്തവണ പുതിയ ടൈറ്റാനിയം ഫ്രെയിമാണ് നല്‍കിയിരിക്കുന്നത്. ഇതുവരെയുണ്ടായിരുന്ന സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഫ്രെയിമില്‍ ആദ്യമായി ആപ്പിള്‍ മാറ്റം വരുത്തുകയാണ്. അത് ഫോണുകള്‍ക്ക് ഭാരം കുറക്കുമെന്നാണ് റിപ്പോര്‍ട്ട്. അതുപോലെ, ഇത്തവണയും പ്രോ മോഡലുകളില്‍ മാത്രമാകും പുതിയ ചിപ്‌സെറ്റ് ഉണ്ടാവുക. എ17 ബയോണിക് ചിപ്പിന്റെ കരുത്ത് ആസ്വദിക്കണമെങ്കില്‍ പ്രോ മോഡലുകള്‍ അധിക തുക നല്‍കി വാങ്ങേണ്ടി വരും.

ഇത്തവണ കാര്യമായ വില വര്‍ധനയാണ് ഫോണുകളില്‍ ആപ്പിള്‍ വരുത്തിയിരിക്കുന്നത്. പ്രത്യേകിച്ച് പ്രോ മോഡലുകള്‍ക്ക് 16,000 രൂപ വരെയുള്ള വിലക്കൂടുതലാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍, കാമറ വിഭാഗത്തിലടക്കം വലിയ മാറ്റങ്ങള്‍ ആപ്പിള്‍ കൊണ്ടുവന്നിട്ടുണ്ട്. പുതിയ പെരിസ്‌കോപ്പ് ലെന്‍സ് ഐഫോണ്‍ 15 പ്രോ സീരീസിലെ എടുത്തുപറയേണ്ട സവിശേഷതയാണ്.

Top