ആപ്പിൾ കമ്പനി ജീവനക്കാർക്കും അവരുടെ കുടുംബത്തിനും വേണ്ടിയുള്ള മെഡിക്കൽ ക്ലിനിക്കുകൾ ആരംഭിക്കുന്നുവെന്ന് റിപ്പോർട്ട്. എസി വെൽനെസ് പേരിലാണ് കമ്പനി പുതിയ പദ്ധതി നടപ്പാക്കുന്നത്.
അടുത്തിടെ acwellness.com എന്ന പേരിൽ ആപ്പിൾ ഒരു വെബ്സൈറ്റ് ആരംഭിച്ചിരുന്നു. ഇതിൽ പ്രാഥമികാരോഗ്യ ഡോക്ടർ, കെയർ നാവിഗേറ്റർ, ലാബ് അസിസ്റ്റന്റ് ഉൾപ്പെടെയുള്ള തൊഴിലവസരങ്ങളുടെ വിവരങ്ങൾ നൽകിയിരുന്നു.
എന്നാൽ ഈ പുതിയ പ്രാഥമിക ചികിത്സാസംഘത്തിന്റെ സേവനം ആദ്യം ലഭിക്കുന്നത് കാലിഫോർണിയയിലെ ജീവനക്കാർക്കാണ്. പദ്ധതിയുടെ കൂടുതൽ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. കമ്പനിയിലെ ജീവനക്കാർക്ക് ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നതിനാലാണ് ഈ പുതിയ നീക്കം.