Apple may have built the rumored iPhone 5se a year ago

ടെക്ക് ലോകത്ത് ഏറ്റവും കൂടുതല്‍ മല്‍സരം നടക്കുന്ന മേഖല സ്മാര്‍ട്ട്‌ഫോണ്‍ വിപണിയാണ്. വിപണിയില്‍ പിടിച്ചു നില്‍ക്കാനായി മിക്ക കമ്പനികളും പുതിയ തന്ത്രങ്ങളാണ് പരീക്ഷിക്കുന്നത്.

പുതിയ കമ്പനികള്‍ രംഗത്തുവന്നതോടെ മുന്‍നിര ബ്രാന്റുകള്‍ പിടിച്ചുനില്‍ക്കാന്‍ ഏറെ പാടുപ്പെടുകയാണ്. ആപ്പിളിന്റെ ജനപ്രിയ ഉല്‍പന്നമായി ഐഫോണ്‍ ഹാന്‍ഡ്‌സെറ്റുകള്‍ പോലും വിപണിയില്‍ പ്രതിസന്ധി നേരിട്ടുക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ആപ്പിള്‍ പ്രതിസന്ധി നേരിടുന്നുവെന്നാണ്. വിലകൂടിയ സ്മാര്‍ട്ട് ഫോണുകള്‍ക്ക് പേരുക്കേട്ട ഐഫോണ്‍ ചൈനയിലെയും അമേരിക്കയിലെയും പ്രതിസന്ധികള്‍ കാരണം വില്‍പന കുറഞ്ഞു. ഇതോടെ വിപണി തിരിച്ചുപിടിക്കാനായി വിലകുറഞ്ഞ ബഡ്ജറ്റ് ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയില്‍ എത്തിക്കാനാണ് ആപ്പിള്‍ പദ്ധതിയിടുന്നത്.

2012 ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ 5 സീരീസില്‍ ഉള്‍പ്പെടുത്തി പുതിയ മോഡലുകള്‍ വിപണിയിലെത്തിക്കും. ഐഫോണ്‍ 5സി, ഐഫോണ്‍ 5എസ് മോഡലുകള്‍ ഇപ്പോഴും സാധാരണക്കാര്‍ക്ക് പ്രിയപ്പെട്ടതാണ്. ഇന്ത്യയില്‍ ഇപ്പോഴും ഏറ്റവും കൂടുതല്‍ വിറ്റുപോകുന്നത് ഐഫോണ്‍ 5 സീരീസ് മോഡലുകളാണ്.

സാധാരണക്കാര്‍ക്ക് താങ്ങാവുന്ന ഹാന്‍ഡ്‌സെറ്റ് വീണ്ടും ഇറക്കിയാല്‍ ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണി പിടിക്കാനാകുമെന്നാണ് ആപ്പിള്‍ പ്രതീക്ഷിക്കുന്നത്. വില കുറഞ്ഞ ഐഫോണ്‍ 5എസ്ഇ ഹാന്‍ഡ്‌സെറ്റ് ഈ വര്‍ഷം മാര്‍ച്ചില്‍ തന്നെ പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്

4 ഇഞ്ച് ഹാന്‍ഡ്‌സെറ്റില്‍ ഫീച്ചറുകളും സോഫ്റ്റ്‌വയറുകളും പുതുക്കിയാണ് പുറത്തിറക്കുക. പുതിയ ക്യാമറയും ഉണ്ടാകും. ഐഫോണ്‍ 6ല്‍ ഉപയോഗിച്ച പ്രോസസ്സര്‍ എ8 ആയിരിക്കും 5എസ്ഇയിലും ഉണ്ടാകുക. 5എസ്ഇയുടെ 16 ജിബി, 64 ജിബി മോഡലുകളും പുറത്തിറക്കും. വില കുറഞ്ഞ ഹാന്‍ഡ്‌സെറ്റുകള്‍ വീണ്ടും വിപണിയിലെത്തിക്കുന്ന പദ്ധതി വിജയിച്ചാല്‍ ആപ്പിള്‍ കൂടുതല്‍ ഹാന്‍ഡ്‌സെറ്റുകള്‍ പുറത്തിറക്കിയേക്കും.

Top