ഫോണിന്റെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുന്ന രീതി തങ്ങള്‍ക്കില്ലെന്ന് വ്യക്തമാക്കി സാംസങ്ങ്. ആപ്പിള്‍ ഫോണ്‍ വിവാദത്തെ തുടര്‍ന്നാണ് ദക്ഷിണകൊറിയന്‍ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി തങ്ങളുടെ നയം വ്യക്തമാക്കി രംഗത്തെത്തിയത്.
ഉത്പന്നത്തിന്റെ ഗുണമേന്മയ്ക്കാണ് തങ്ങള്‍ എപ്പോഴും മുന്‍ഗണന നല്‍കുന്നതെന്നും, മള്‍ട്ടി ലെയര്‍ സംവിധാനങ്ങളോട് കൂടിയാണ് സാംസങ്ങ് ബാറ്ററി എത്തുന്നതെന്നും, സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റിലൂടെ ബാറ്ററി ശേഷി കുറയ്ക്കാറില്ലെന്നും സാംസങ്ങ് പറയുന്നു.
സാംസങ്ങിന് പുറമേ, എല്‍ജി അടക്കമുള്ള കമ്പനികളും തങ്ങള്‍ സ്ലോ ആക്കുന്ന പരിപാടി നടത്താറില്ലെന്ന് പറഞ്ഞ് പ്രസ്താവന ഇറക്കിയിട്ടുണ്ട്.