ഇറക്കുമതി തീരുവ വര്‍ധിച്ചു; ആപ്പിളിന്റെയും വാള്‍നട്ടിന്റെയും വില കൂടും

APPLE

ന്യൂഡല്‍ഹി: യുഎസില്‍ നിന്നുള്ള ഇറക്കുമതി ഉത്പന്നങ്ങളുടെ തീരുവ വര്‍ധിപ്പിക്കാനുള്ള തീരുമാനം എത്തിയതോടെ വാള്‍നട്ടിന്റെയും ആപ്പിളിന്റെയും വില കൂടും.

വാള്‍നട്ടിന്റെ വിലയില്‍ 15 ശതമാനവും ആപ്പിളിന്റെ വിലയില്‍ ഒമ്പത് ശതമാനവുമാണ് വില ഉയരുമെന്ന് പ്രതീക്ഷിക്കുന്നത്. വിലവര്‍ധന കശ്മീരിലെയും ഹിമാചല്‍ പ്രദേശിലേയും കര്‍ഷകര്‍ക്ക് ഗുണകരമാകുന്നതാണ്.

എന്നാല്‍ തീരുവ ഉയര്‍ത്തുന്നത് പയറുവര്‍ഗങ്ങളുടെ വിലയെ കാര്യമായി ബാധിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് ആവശ്യമുള്ള പയറുവര്‍ഗങ്ങള്‍ ആഭ്യന്തരമായി തന്നെ ഉത്പാദിപ്പിക്കുന്നുണ്ട്.

വാള്‍നട്ടിന്റെ വില അടുത്തയാഴ്ച തന്നെ വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലായില്‍ വിളവെടുപ്പ് നടക്കുന്നതിനാല്‍ ആപ്പിളിന്റെ വില ഉടനെ ഉയരാനിടയില്ലെന്നും വ്യാപാരികള്‍ പറയുന്നു. എന്നാല്‍ ആഭ്യന്തര ഉത്പാദനത്തില്‍ കുറവു വന്നാല്‍ ആപ്പിളിന്റെ വിലയിലും വര്‍ധന ഉണ്ടാകുന്നതാണ്.

Top