കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് രംഗത്തും,സോഫ്റ്റ്വയര്‍ നിര്‍മ്മാണ രംഗത്തും പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ കമ്പനിയായ ആപ്പിള്‍ അടുത്ത വര്‍ഷം അവസാനത്തോടെ 5ജി സാങ്കേതികവിദ്യ ഉള്‍പ്പെടുത്തി മാക്ബുക്ക് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇതിന്റെ ആന്റിന ബോര്‍ഡ് നിര്‍മ്മിക്കുന്നത് സെറാമിക് ഉപയോഗിച്ചാണ്. അതുകൊണ്ട് തന്നെ ഇതിന് സാധാരണ ഉപയോഗിക്കുന്ന ലോഹത്തെക്കാളും ആറിരട്ടി ചെലവ് വരും.
ആന്റിന ബോര്‍ഡ് സെറാമിക് ഉപയോഗിച്ച് നിര്‍മ്മിക്കുന്നതിലൂടെ ട്രാന്‍സ്മിഷന്‍ വേഗതയും സെല്ലുലാര്‍ റിസപ്ഷനും വര്‍ധിക്കുമെന്നാണ് കമ്പനി പറയുന്നത്.
ആപ്പിളിന്റെ 5ജി ഫോണുകള്‍ 2020ല്‍ പുറത്തിറക്കും.ആപ്പിള്‍ 5ജി മോഡങ്ങള്‍ക്കായി ആശ്രയിക്കുന്നത് ക്വാല്‍ കോമിനെയാണ്. മൂന്ന് ഫോണുകള്‍ 2020 ആപ്പിള്‍ ഇറക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആപ്പിള്‍ പിന്തുടര്‍ന്ന് വന്ന ഐഫോണ് ഡിസൈന്‍ പൊളിച്ചെഴുതി 6.7 ഇഞ്ച്, 5.4 ഇഞ്ച്, 6.1 ഇഞ്ച് വലിപ്പത്തിലുള്ള മൂന്ന് ഐഫോണുകള്‍ പുറത്തിറക്കും എന്നാണ് റിപ്പോര്‍ട്ട്.