ആപ്പിള്‍ വിഷന്‍ പ്രോ ഹെഡ്‌സെറ്റ് അമേരിക്കൻ വിപണിയിലെത്തി

ആപ്പിള്‍ വിഷന്‍ പ്രോ ഹെഡ്‌സെറ്റുകളുടെ വില്‍പന യുഎസില്‍ ആരംഭിച്ചു. 600 ല്‍ ഏറെ ആപ്പുകളും ഗെയിമുകളും കമ്പനിയുടെ ആദ്യ മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റായ വിഷന്‍ പ്രോയിലുണ്ടാവും. ഐഒഎസ്, ഐപാഡ് ഒഎസ് എന്നിവയിലും വിഷന്‍ പ്രോയുമായി ചേരുന്ന ആപ്പുകള്‍ ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്.

ഡിസ്‌നി പ്ലസ്, വാര്‍ണര്‍ ബ്രോസ്, ഡിസ്‌കവറി മാക്‌സ് തുടങ്ങിയ സ്ട്രീമിങ് ആപ്പുകള്‍ അക്കൂട്ടത്തിലുണ്ട്. ഗെയിമിങ് ആരാധകര്‍ക്കായി ആപ്പിള്‍ ആര്‍ക്കേഡിലെ 250 ഗെയിമുകള്‍ വിഷന്‍ പ്രോ വാഗ്ദാനം ചെയ്യുന്നുണ്ട്.

വിനോദം, സംഗീതം, ഗെയിംസ് എന്നിവയുടെ അനുഭവം ഈ ആപ്പുകള്‍ മാറ്റിമറിക്കുമെന്ന് ആപ്പിള്‍ ഡെവലപ്പര്‍ റിലേഷന്‍സ് വൈസ് പ്രസിഡന്റ് സൂസന്‍ പ്രെസ്‌കോട്ട് പറഞ്ഞു.

പിജിഎ ടൂര്‍ വിഷന്‍, എന്‍ബിഎ, എംഎല്‍ബി, സിബിഎസ്, പാരാമൗണ്ട് പ്ലസ്, എന്‍ബിസി, എന്‍ബിസി സ്‌പോര്‍ട്‌സ്, പീക്കോക്ക്, ഫോക്‌സ് സ്‌പോര്‍ട്‌സ്, യുഎഫ്‌സി ഉള്‍പ്പടെയുള്ള സ്ട്രീമിങ് ആപ്പുകള്‍ വിഷന്‍ പ്രോയില്‍ ലഭിക്കും. പ്രൊഡക്ടിവിറ്റി വിഭാഗത്തില്‍ മൈക്രോസോഫ്റ്റ് 365 ആപ്പുകള്‍, വെബെക്‌സ്, സൂം, മൈക്രോസോഫ്റ്റ് ടീംസ് ഉള്‍പ്പടെയുള്ളവ ലഭിക്കും.

ആപ്പിള്‍ വിഷന്‍ പ്രോയുടെ 256 ജിബി സ്‌റ്റോറേജ് പതിപ്പിന് 3499 ഡോളറാണ് (2,90,000 രൂപ) ആണിതിന് വില. വെള്ളിയാഴ്ച മുതല്‍ യുഎസിലെ ആപ്പിള്‍ സ്റ്റോറുകളിലും കമ്പനിയുടെ വെബ്‌സ്റ്റോറിലും ഹെഡ്‌സെറ്റ് വില്‍പനയ്‌ക്കെത്തും. ജനുവരി 19 ന് ഇതിനായുള്ള പ്രീ ഓര്‍ഡര്‍ ആരംഭിച്ചിരുന്നു.

Top