തങ്ങളുടെ ഉത്പന്നങ്ങള്‍ വില കുറച്ച് വിറ്റാല്‍ വ്യാപാരികളെ കരിമ്പട്ടികയില്‍ പെടുത്തുമെന്ന മുന്നറിയിപ്പുമായി ആപ്പിള്‍. മൊത്ത വ്യാപാരികളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന ആപ്പിള്‍ ഉത്പന്നങ്ങള്‍ ചില്ലറ വ്യാപാരികള്‍ വിലക്കുറവില്‍ വില്‍ക്കുന്നത് ബ്രാന്‍ഡ് പ്രതിച്ഛായ മോശമാക്കുമെന്ന് കരുതിയാണ് നടപടി.
പരമാവധി ചില്ലറ വിലയില്‍ തന്നെ ഐ ഫോണ്‍ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ വില്‍ക്കണമെന്നാണ് ചില്ലറ വ്യാപാരികള്‍ക്ക് ആപ്പിള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കടകളില്‍ വില്‍പ്പന ശരിയായ രീതിയിലാണ് നടക്കുന്നതെന്ന് ഉറപ്പാക്കാന്‍ ഒരു ടീമിനെയും കമ്പനി നിയോഗിക്കുന്നുണ്ട്.
ആപ്പിളിന്റെ കണ്‍സ്യൂമര്‍ പ്രൊമോഷന്റെ ഭാഗമായി മുമ്പ് റീട്ടെയ്‌ലര്‍മാര്‍ ഉത്പന്നങ്ങള്‍ ഡിസ്‌കൗണ്ടില്‍ വിറ്റഴിച്ചിരുന്നു.