എയര്‍ടെല്‍-ആപ്പിള്‍ സഹകരണം: ആപ്പിള്‍ വാച്ച് സീരീസ് 3 ഇന്ത്യയില്‍ അവതരിപ്പിക്കുന്നു

apple

ഭാരതി എര്‍ടെല്‍ ആപ്പിളുമായി സഹകരിച്ച് ആപ്പിള്‍ വാച്ച് സീരീസ് 3(ജിപിഎസ് സെല്ലുലാര്‍) ഇന്ത്യയില്‍ അവതരിപ്പിക്കുന്നു. ആപ്പിള്‍ വാച്ച് സീരീസ് 3യിലെ ഇലക്‌ട്രോണിക് സിം വരിക്കാരന്റെ നിലവിലെ എയര്‍ടെല്‍ നമ്പറുമായി ബന്ധപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നത്. ഐഫോണ്‍ എസ്ഇ 6/ 6പ്ലസ്, 7/7പ്ലസ്, 8/8പ്ലസ്, ഐഫോണ്‍ എക്‌സ് തുടങ്ങിയ ഐഫോണുകള്‍ ആപ്പിള്‍ വാച്ച് സീരീസ് 3യുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയാണ്.

സെല്ലൂലാര്‍ സംവിധാനം ഉള്‍പ്പടെയുള്ള വാച്ച് എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്റ്റോറില്‍ ലഭിക്കും. എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ഇനി ആപ്പിള്‍ വാച്ചിലൂടെ മൊബൈല്‍ ഇല്ലാതെയും എപ്പോഴും കണക്റ്റഡായിരിക്കാം.

എയര്‍ടെലിന്റെ www.airtel.in എന്ന വെബ്‌സൈറ്റില്‍ വരിക്കാര്‍ക്ക് വാച്ചിനായി രജിസ്റ്റര്‍ ചെയ്യാം. ജൂണ്‍ രണ്ടാം പകുതി മുതല്‍ ലഭ്യമായി തുടങ്ങും. എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്ക് എയര്‍ടെല്‍ മൈ പ്ലാനിലൂടെ അല്ലെങ്കില്‍ ഇന്‍ഫിനിറ്റി പ്ലാനിലൂടെ ആപ്പിള്‍ വാച്ച് സീരീസ് 3യില്‍ സൗജന്യമായി കണക്റ്റഡാകാം.

ആപ്പിള്‍ വാച്ച് സീരീസ് 3യില്‍ സെല്ലൂലാര്‍ ആക്റ്റിവേറ്റ് ചെയ്യാന്‍ വരിക്കാര്‍ ആദ്യം അവരുടെ ഐഫോണുകള്‍ ഐഒഎസ് 11.3ലേക്ക് അപ്‌ഡേറ്റ് ചെയ്യണം. വാച്ച് ഒഎസ് 4.3 ആക്കണം. അതിനു ശേഷം ഐഫോണിന്റെ സെറ്റിങ്‌സില്‍ ഐഫോണ്‍(ജനറല്‍) എബൗട്ടിലെത്തി തുടര്‍ന്നുള്ള നിര്‍ദേശങ്ങളിലൂടെ പുതിയ സംവിധാനങ്ങളിലെത്താം.

Top