ആപ്പിള്‍ വാച്ച് സീരീസ് 4 ഇന്ത്യയില്‍ പ്രീ ബുക്കിങ് ആരംഭിച്ചു. 40,900 രൂപയാണ് വാച്ചിന് വില വരുന്നത്. ഒക്ടോബര്‍ 19 മുതല്‍ വാച്ച് വില്‍പ്പന ആരംഭിക്കും. ജിപിഎസ്, ജിപിഎസ് പ്ലസ് സെല്ലുലാര്‍ എന്നിങ്ങനെ രണ്ട് വാരിയന്റുകളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 40എംഎം, 44 എംഎം എന്നിങ്ങനെ രണ്ട് സൈസുകളും വാച്ചിനുണ്ട്. ജിപിഎസ് മോഡലിന് 40,900 രൂപയും 44 എംഎം സൈസിന് 43,900 രൂപയുമാണ് വില.
ആപ്പിളിന്റെ വാച്ച് ഓപ്പറേറ്റിംഗ് സിസ്റ്റം 5 ലാണ് പുതിയ മോഡലിന്റെ പ്രവര്‍ത്തനം. ഇന്‍ബില്‍ട്ട് ഇലക്ട്രിക്കല്‍ സെന്‍സറിലൂടെ ഇ.സി.ജി പരിശോധിക്കാനുള്ള സൗകര്യം ഈ മോഡലിലുണ്ട്. 30 ശതമാനം വലിയ ഡിസ്പ്ലേയാണ് മോഡലിലുള്ളത്. സ്പീക്കറിന്റെ ശേഷിയും 50 ശതമാനം കൂടുതലാണ്. കരുത്തിനായി 64 ബിറ്റ് ഡ്യുവല്‍ കോര്‍ പ്രോസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്.
ആക്സിലോമീറ്റര്‍, ഗ്രയോസ്‌കോപ്പ് എന്നിവയ്ക്കു പുറമേ ഹൃദയമിടിപ്പ് രേഖപ്പെടുത്താനായി ഇലക്ട്രിക്കല്‍ ഹാര്‍ട്ട് റേറ്റിംഗ് സെന്‍സറും ആപ്പിള്‍ വാച്ച് 4ന്റെ വിശേഷണങ്ങളില്‍ ഉള്‍പ്പെടും.