പുതിയ ഡെസ്‌ക്ടോപ്പ് മോഡല്‍ ഐ മാക് പ്രോ യുമായി ആപ്പിള്‍ വിപണിയില്‍. കാലിഫോര്‍ണിയയില്‍ നടന്ന ആപ്പിള്‍ വേള്‍ഡ് വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലാണ് ആപ്പിള്‍ തങ്ങളുടെ ഡെസ്‌ക്ടോപ്പ് മോഡലിന്റെ പരിഷ്‌കരിച്ച പതിപ്പ് ഐ മാക് പ്രോ അവതരിപ്പിച്ചത്.
70000 രൂപ മുതലാണ് ഇതിന്റെ വില. 8 കോര്‍സിയോണ്‍ പ്രോസസറാണ് പുതിയ മോഡലില്‍ ഉപയോഗിച്ചിരിക്കുന്നത്. 5 കെ റെറ്റിന ഡിസ്‌പ്ലേ മികച്ച ഗ്രാഫിക്‌സ് സപ്പോര്‍ട്ട് ലഭ്യമാക്കും.
4 ടി ബി വരെയുള്ള എസ് എസ് ഡി ഉപയോഗിക്കാം. 128 ജി ബി മെമ്മറി ഉള്‍ക്കൊള്ളിക്കാനാവും. ടൈപ്പ് സി കണക്ടറും പുതിയ ഐ മാക്ക് പ്രോയിലുണ്ട്.