കളഞ്ഞുപോയ പേഴ്‌സും ബാഗും കണ്ടെത്താന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയുമായി ആപ്പിള്‍

ളഞ്ഞുപോയ താക്കോലും, പേഴ്സും, ബാഗുമെല്ലാം കണ്ടെത്താന്‍ സഹായിക്കുന്ന സാങ്കേതിക സംവിധാനം അവതരിപ്പിക്കാനൊരുങ്ങി ആപ്പിള്‍. ഐപാഡുകളും, ഐഫോണുകളും, മാക് കംപ്യൂട്ടറുകളും ഉള്‍പ്പെടുന്ന ഉപകരണങ്ങള്‍ അവതരിപ്പിച്ചതിന് പുറമെയാണ് പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

ഫോണുകള്‍ കാണാതായാല്‍ കണ്ടെത്താനുള്ള ഫൈന്‍ഡ് മൈ ഫോണ്‍ സംവിധാനത്തിന് സമാനമാണിത്. താക്കോല്‍ കളഞ്ഞുപോയാല്‍ ആ താക്കോലുമായി ബന്ധിപ്പിച്ചിട്ടുള്ള ആപ്പിള്‍ ടാഗ് ഫോണിലൂടേയോ മറ്റോ തിരഞ്ഞ് കണ്ടുപിടിക്കാം.

മാക്ക് റൂമേഴ്‌സ് എന്ന വെബ്സൈറ്റ് ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം പുറത്തുവിട്ടത്. ‘ഐറ്റംസ്’ എന്ന തലക്കെട്ടും താഴെ ‘കീപ്പ് ട്രാക്ക് ഓഫ് യുവര്‍ എവരിഡേ ഐറ്റംസ്’ എന്നും ‘നെവര്‍ ലൂസ് ദെം എഗെയ്ന്‍’ എന്നും സ്‌ക്രീന്‍ ഷോട്ട് ചിത്രത്തില്‍ കാണാം. ‘ബി389’ എന്ന കോഡ് നാമവും ഇതിലുണ്ട്. എന്നാല്‍ ഇങ്ങനെ ഒരു സേവനത്തെ കുറിച്ച് ആപ്പിള്‍ ഇതുവരെയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Top