ഐഫോണുകളിലും മറ്റ് ഗാഡ്ജറ്റുകളിലും ടച്ച് ഐഡിക്ക് പകരം ത്രിമാന ഫേസ് ഡിറ്റക്ഷന്‍ സംവിധാനം വികസിപ്പിക്കാനൊരുങ്ങി ആപ്പിള്‍.
ഫിംഗര്‍ പ്രിന്റ് സ്‌കാനിങ്, ഐറിസ് സ്‌കാനിങ് എന്നിവയുടെ പോരായ്മകള്‍ ത്രിമാന ഫേസ് ഡിറ്റക്ഷന്‍ രീതിയുടെ സാധ്യതകളെ കൂടുതല്‍ വിപുലപ്പെടുത്തുന്നു.
ടച്ച് ഐഡി സംവിധാനം ആപ്പിള്‍ ഫോണുകളില്‍ സ്‌ക്രീനില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. എന്നാല്‍ ഇതിനു പുറകെ വ്യത്യസ്തമായ സാങ്കേതിക വിദ്യ പരീക്ഷിക്കാനുള്ള ഒരുക്കത്തിന് പ്രമുഖ ഗാഡ്ജറ്റ് നിര്‍മ്മാതാക്കള്‍ തയ്യാറെടുക്കുകയായിരുന്നു.
2018 അവസാനത്തോടെ ആപ്പിള്‍ ഉപകരണങ്ങള്‍ ഉപഭോക്താക്കളിലെത്തുന്നത് ഈ പുതിയ സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തിയാകും.