തിരുവനന്തപുരം: എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് ഒരു മാസം നീട്ടിവയ്ക്കണമെന്ന് അപേക്ഷ.
കേസിലെ പ്രതികളായ ആര്‍ ശിവദാസന്‍, കസ്തൂരി രംഗ അയ്യര്‍ എന്നിവരാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.
കൂടുതല്‍ രേഖകള്‍ ഫയല്‍ ചെയ്യാന്‍ സമയം വേണമെന്ന് കസ്തൂരി രംഗ അയ്യരുടെ അഭിഭാഷകന്‍ അപേക്ഷയില്‍ പറഞ്ഞു.
എന്നാല്‍ വ്യക്തിപരമായ അസൗകര്യം ചൂണ്ടിക്കാട്ടിയാണ് ആര്‍ ശിവദാസന്റെ അപേക്ഷ.
കേസ് സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് അപേക്ഷയെന്നതും ശ്രദ്ധേയമാണ്.