മനസു കൊണ്ട് ആപ്ലിക്കേഷനെ പ്രവര്‍ത്തിപ്പിക്കാം ; ഉപകരണത്തിന് പേറ്റന്റ് നല്‍കി

microsoft

സാന്‍ഫ്രാന്‍സിസ്‌കോ: മനസില്‍ വിചാരിക്കുമ്പോള്‍ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മനുഷ്യനെ സഹായിക്കുന്ന ബ്രെയിന്‍ കണ്‍ട്രോള്‍ ഉപകരണത്തിന് പേറ്റന്റ് നല്‍കി മൈക്രോസോഫ്റ്റ്. സെന്‍സര്‍ ഘടിപ്പിച്ച ഹെഡ്ബാന്റുകളുടെ സഹായത്തോടെയായിരിക്കും ഈ യന്ത്രം ഉപയോഗിക്കാന്‍ സാധിക്കുന്നത്.

കൈവിരല്‍ ഉപയോഗിച്ചു കൊണ്ടല്ലാതെ മനോവിചാരങ്ങളിലൂടെ ആപ്ലിക്കേഷനെ നിയന്ത്രിക്കാന്‍ ഉപകരണം തലച്ചോറില്‍ നിന്ന് ന്യൂറോ സിഗ്‌നലുകളായി നിര്‍ദേശം സ്വീകരിക്കും. ഇസിജി റീഡിങ്ങുകളുടേതിന് സമാനമായ രീതിയിലാവും ഇവ പ്രവര്‍ത്തിക്കുക. ഈ സിഗ്‌നലുകള്‍ ഉപകരണം ഡീകോഡ് ചെയ്‌തെടുക്കുകയും ആപ്ലിക്കേഷന്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും.

ആപ്ലിക്കേഷനുകളുടെ സ്വഭാവം അനുസരിച്ച് ഉപകരണത്തിന് എങ്ങനെയൊക്കെ പെരുമാറണമെന്ന് പരിശീലനം നല്‍കാനും കഴിയുമെന്നാണ് മൈക്രോസോഫ്റ്റ് വ്യക്തമാക്കുന്നത്.

Top