അനധികൃത സ്വത്ത് സമ്പാദനം ; സസ്‌പെന്‍ഷനിലായിരുന്ന ഉദ്യോഗസ്ഥന് പുനര്‍ നിയമനം

police

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ഉദ്യോഗസ്ഥന് കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായി പുനര്‍ നിയമനം.

ചുമതല ഏറ്റെടുത്തതിന് പിന്നാലെ കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് ആക്രണവുമായി ബന്ധപ്പെട്ട അന്വേഷണച്ചുമതലയും കൈമാറി.

ഇതിനെ തുടര്‍ന്ന്, പ്രധാന പദവികളില്‍ നിയമിക്കരുതെന്ന സസ്‌പെന്‍ഷന്‍ റിവ്യൂ കമ്മിറ്റിയുടെ നിര്‍ദേശം ലംഘിച്ചുവെന്ന് കാട്ടി പൊലീസ് അസോസിയേഷനിലെ ഒരുവിഭാഗം ഡിജിപിയ്ക്ക് പരാതി നല്‍കി.

തൃശൂരില്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പിയായിരുന്ന സമയത്താണ് ബിജു.കെ.സ്റ്റീഫനെതിരെ വിജിലന്‍സ് അന്വേഷണമുണ്ടായത്.

അന്വേഷണത്തില്‍ മുപ്പത്തി ഒന്‍പത് ലക്ഷത്തി പതിനഞ്ചായിരത്തി അഞ്ഞൂറ്റി എണ്‍പത് രൂപ അനധികൃതമായി സമ്പാദിച്ചുവെന്നും തെളിഞ്ഞിരുന്നു.

ഇതിന് പിന്നാലെ ഇദ്ദേഹം സസ്‌പെന്‍ഷനിലാകുകയുെ ചെയ്തു.

എന്നാല്‍, ഓഗസ്റ്റ് എട്ടിന് ചേര്‍ന്ന സസ്‌പെന്‍ഷന്‍ റിവ്യൂ കമ്മിറ്റി ബിജു.കെ.സ്റ്റീഫനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചു. സുപ്രധാന പദവികള്‍ നല്‍കരുതെന്നായിരുന്നു നിര്‍ദേശം.

ഇത് മറികടന്നാണ് സസ്‌പെന്‍ഷന്‍ നീങ്ങിയതിന് പിന്നാലെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായി നിയമിച്ചത്.

Top