എഐസിസി ജനറല്‍ സെക്രട്ടറി; പ്രവര്‍ത്തന കേന്ദ്രം കേരളത്തില്‍ വേണമെന്ന് ചെന്നിത്തല

ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറിയാകാന്‍ ഉപാധികളുമായി രമേശ് ചെന്നിത്തല. കേരളത്തില്‍ തന്നെ പ്രവര്‍ത്തന കേന്ദ്രം വേണമെന്ന നിബന്ധനയാണ് രമേശ് ചെന്നിത്തല മുന്നോട്ട് വച്ചത്. ഏകപക്ഷീയ നിലപാട് സ്വീകരിക്കുന്നത് ഹൈക്കമാന്‍ഡ് ഒഴിവാക്കണമെന്നും പാര്‍ട്ടി പുനഃസംഘടനയില്‍ ഐ ഗ്രൂപ്പിന് അര്‍ഹമായ പരിഗണന ലഭിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാഹുല്‍ ഗാന്ധി വിളിപ്പിച്ചത് അനുസരിച്ചാണ് രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്. വിഡി സതീശനെ പ്രതിപക്ഷ നേതാവായി അവരോധിച്ചതില്‍ രമേശ് ചെന്നിത്തലയ്ക്ക് കടുത്ത പ്രതിഷേധമുണ്ട്. കെ സുധാകരനെ അധ്യക്ഷനായി പ്രഖ്യാപിക്കുന്നതിന് മുമ്പ് രമേശ് ചെന്നിത്തലയോട് കേന്ദ്രനേതൃത്വം കൂടിയാലോചനയും നടത്തിയിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം.

 

Top