ബാലാവകാശ കമ്മീഷന്‍ നിയമനം ; രാജിവെയ്ക്കില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

shailaja

തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമന വിഷയത്തില്‍ രാജിവെയ്ക്കില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.

ഹൈക്കോടതിയുടെ അന്തിമ വിധി വന്നിട്ടില്ലെന്നും എല്ലാ നിയമനങ്ങളും വിജിലന്റസിന്റെ ക്ലിയറന്‍സോടെയാണ് നടത്തിയതെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.

മാത്രമല്ല, കുടുബാംഗങ്ങളേയോ ബന്ധുക്കളേയോ നിയമിച്ചിട്ടില്ലെന്നും, നിയമനത്തിന് കാലതാമസം ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

തെറ്റുചെയ്യാത്തതിനാല്‍ രാജിവെക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാടെന്നും ശൈലജ വിശദീകരിച്ചു.

അതേസമയം, ക്രിമിനല്‍ കേസ് പ്രതികള്‍ എങ്ങനെ ബാലാവകാശ കമ്മീഷനംഗമായെന്ന് ഹൈക്കോടതി ആരാഞ്ഞു.

ഉത്തരവാദിത്തത്തില്‍ നിന്ന് മന്ത്രിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും കോടതി കുറ്റപ്പെടുത്തി.

മാത്രമല്ല, ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് എതിരായി ഹൈക്കോടതി നടത്തിയ പരാമര്‍ശം നിലനില്‍ക്കുമെന്നും കോടതി അറിയിച്ചു.

Top